ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് പുനരാരംഭിക്കുന്നു

ആഗോളഗ്രാമം വീണ്ടും സജീവമാകുന്ന ഈമാസം 25 മുതലാണ് നാല് റൂട്ടുകളിൽ ബസുകൾ ഓടിത്തുടങ്ങുക.

Update: 2022-10-20 18:29 GMT

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് പുനരാരംഭിക്കുന്നു. ആഗോളഗ്രാമം വീണ്ടും സജീവമാകുന്ന ഈമാസം 25 മുതലാണ് നാല് റൂട്ടുകളിൽ ബസുകൾ ഓടിത്തുടങ്ങുക. ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. റാശിദിയ്യ സ്റ്റേഷനിൽ നിന്ന് 102 നമ്പർ ബസും, ഗുബൈബ സ്റ്റേഷിൽനിന്ന് 104 നമ്പർ ബസും, എമിറേറ്റ്‌സ് മാൾ സ്റ്റേഷനിൽ നിന്ന് 106 നമ്പർ ബസും ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തും. ഈ ബസുകൾ ഓരോ മണിക്കൂറിലും സർവീസ് നടത്തുമ്പോൾ യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 103 നമ്പർ ബസ് ഓരോ 40 മിനിറ്റിലും ആഗോളഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്ന് ആർടിഎ അറിയിച്ചു. ഗ്ലോബൽ വില്ലേജിലേക്ക് പത്ത് ദിർഹമാണ് സ്റ്റേഷനുകളിൽ നിന്ന് ഈടാക്കുക.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News