ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിലെ രണ്ട് യാത്രക്കാർ അറസ്റ്റിൽ

വിമാനത്തിൽ മദ്യം കഴിക്കുന്നത് തടഞ്ഞതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്

Update: 2023-03-23 06:54 GMT

യാത്രക്കിടെ മദ്യപിച്ച് ക്യാബിൻ ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനയാത്രക്കാർക്കെതിരെ മുംബൈ സഹാർ പൊലീസാണ് ജോലിക്കാരോട് മോശമായി പെരുമാറിയതിന് കേസെടുത്തത്.

ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 പ്രകാരവും വിമാന നിയമങ്ങളിലെ 21,22, 25 വകുപ്പുകളും പ്രകാരം മദ്യപിച്ചതിനും ജീവനക്കാരോട് മോശമായി പെരുമാറിയതിനും കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ, പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം അനുവദിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News