ദുബൈ: സ്‌കൂള്‍ ബസുകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കും

ദുബൈയിലെ 22 സ്‌കൂളുകളുമായി ദുബൈ ടാക്‌സി കോര്‍പറേഷന് കരാറുണ്ട്. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ഡി.ടി.സി സി.ഇ.ഒ മന്‍സൂര്‍ റഹ്‌മ അല്‍ ഫലാസി പറഞ്ഞു.

Update: 2021-08-02 18:30 GMT

പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. സ്‌കൂള്‍ ബസുകളില്‍ 50 ശതമാനം കുട്ടികളെ മാത്രമാണ് അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ കൂടുതല്‍ കുട്ടികളെ സുരക്ഷിതമായി സ്?കൂള്‍ ബസുകളില്‍ വിദ്യാലയങ്ങളില്‍ എത്തിക്കുവാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത്.

ദുബൈയിലെ 22 സ്‌കൂളുകളുമായി ദുബൈ ടാക്‌സി കോര്‍പറേഷന് കരാറുണ്ട്. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ഡി.ടി.സി സി.ഇ.ഒ മന്‍സൂര്‍ റഹ്‌മ അല്‍ ഫലാസി പറഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെയും ജീവനക്കാരെയുമാണ് ബസുകളില്‍ നിയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനും ഹൈടെക് ഉപകരണങ്ങള്‍ ബസുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. കാമറ, സെന്‍സര്‍, എമര്‍ജന്‍സി ബട്ടണ്‍, ജി.പി.എസ് ട്രാക്കിങ് സംവിധാനം, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവ വാഹനത്തിലുണ്ടാകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News