ദുബൈ എമിറേറ്റിൽ ഡെലിവറി വാഹനങ്ങൾക്ക്​ ലൈസൻസ്​ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുന്നു

കോവിഡ്​ കാലത്ത്​ ഡെലിവറി വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചത്​ എമിറേറ്റിൽ വാഹനാപകടങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്​.

Update: 2022-03-20 18:39 GMT
Editor : rishad | By : Web Desk

ദുബൈ എമിറേറ്റിൽ ഡെലിവറി വാഹനങ്ങൾക്ക്​ ലൈസൻസ്​ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുന്നു. അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ്​ നടപടി. ഇതിന്‍റെ ഭാഗമായി ദുബൈയിലെ വിവിധ വകുപ്പുകൾ സംയുക്​തമായി മോട്ടോർ ബൈക്​ റൈഡേഴ്​സിനായി കാമ്പയിൻ ആരംഭിക്കുകയും ചെയ്യും.

ഡെലിവറി മേഖലയിൽ മോട്ടോർബൈകുകൾ ഉപയോഗിക്കുന്നത്​ സൃഷ്ടിക്കുന്ന ട്രാഫിക്​ പ്രശ്നങ്ങളെ സംബന്ധിച്ച്​ ചർച്ച ചെയ്യാൻ റോഡ്​ ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ മത്വാർ അൽ തായറും ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​. ജനറൽ അബ്​ദുല്ല ഖലീഫ അൽ മാറിയും പ​ങ്കെടുത്ത യോഗത്തിലാണ്​ഇക്കാര്യം തീരുമാനിച്ചത്​.

Advertising
Advertising

കോവിഡ്​ കാലത്ത്​ ഡെലിവറി വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചത്​ എമിറേറ്റിൽ വാഹനാപകടങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ദുബൈ നിരത്തുകളിൽ ഡെലിവറി ബൈകുകൾ സൃ​ഷ്ടിക്കുന്ന അപകടം 25ശതമാനമാണ്​ വർധിച്ചത്​. 2020ൽ ആകെ ഇത്തരം അപകടങ്ങൾ 300യിരുന്നത്​2021ൽ 400ആയി വർധിച്ചു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകല പാലിക്കുക, അശ്രദ്ധമായ ഡ്രൈവിങ്​, റെഡ്​ സിഗ്​നലുകളെ അവഗണിക്കുന്നത്​ എന്നിവയാണ്​ മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്​.

ഈ മാസം ആദ്യത്തിൽ ദുബൈ പൊലീസ്​ പുറത്തുവിട്ട കണക്ക്​ പ്രകാരം കഴിഞ്ഞ വർഷം മോട്ടോർ സൈക്കിള്‍ അപകടങ്ങളിൽ 22പേർ മരിക്കുകയും 253പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​. ഈ വർഷം ആദ്യ മൂന്നു മാസങ്ങളിൽ ൪൬ അപകടങ്ങളിലായി മൂന്ന്​ പേർ മരിക്കുകയുയുണ്ടായി. ഇത്തരത്തിൽ അപകടങ്ങൾ ക്രമാതീതമായി കൂടുന്ന പശ്​ചാത്തലത്തിലാണ്​ നടപടി കർശനമാക്കാർ ആർ.ടി.എയും ദുബൈ പൊലീസും തീരുമാനിച്ചത്​. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News