യുഎഇയിലും വിപുലമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; അബൂദബിയിലും ദുബൈയിലും ചടങ്ങുകൾ

അബൂദബിയിലെ ഇന്ത്യന്‍ എംബസി അങ്കണത്തിൽ ആയിരുന്നു യുഎഇയിലെ പ്രധാന സ്വാതന്ത്ര്യദിനാഘോഷ പരിപാടി.

Update: 2023-08-15 19:35 GMT

യുഎഇയിലും വിപുലമായ തോതിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം. ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ സാഹചര്യത്തിൽ നിരവധി സ്വദേശി പ്രമുഖരും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കുചേർന്നു. ലോകോത്തര കെട്ടിടമായ ദുബൈ ബുർജ്​ ഖലീഫ ത്രിവർണമണിഞ്ഞു.

അബൂദബിയിലെ ഇന്ത്യന്‍ എംബസി അങ്കണത്തിൽ ആയിരുന്നു യുഎഇയിലെ പ്രധാന സ്വാതന്ത്ര്യദിനാഘോഷ പരിപാടി. അംബാസഡർ സഞ്​ജയ്​ സുധീർ ദേശീയപതാക ഉയര്‍ത്തി. തുടർന്ന്​ പ്രവാസി സമൂഹത്തെ അ​ദ്ദേഹം അഭിസംബോധന ചെയ്​തു. വരുന്ന 25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച പ്രതിജ്ഞകള്‍ സഞ്ജയ് സുധീര്‍ അനുസ്​മരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Advertising
Advertising

ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ ഡോ. അമൻ പുരി പതാക ഉയർത്തി. നൂറൂകണക്കിന്​ ഇന്ത്യൻ പ്രവാസികൾ ചടങ്ങിനെത്തി. വിവിധ കൂട്ടായ്​മകളുടെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികളും നടന്നു. ഇന്ത്യൻ അസോസിയേഷനുകളുടെയും പ്രവാസി കൂട്ടായ്​മകളുടേയും ആഭിമുഖ്യത്തിൽ വിവിധ ആഘോഷ പരിപാടികളാണ്​ യുഎഇയിൽ നടന്നത്​. രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിർത്താൻ കൂടുതൽ രാഷ്​ട്രീയ ഇടപെടലുകൾ ആവശ്യമാണെന്ന്​ വിവിധ ചടങ്ങുകളിൽ പ​​ങ്കെടുത്ത പ്രവാസി നേതാക്കൾ ഓർമിപ്പിച്ചു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News