അബൂദബിയിൽ 12 സ്കൂളുകൾക്ക് പ്രവേശന വിലക്ക്

വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് ആണ് നടപടി സ്വീകരിച്ചത്

Update: 2025-07-16 17:33 GMT
Editor : razinabdulazeez | By : Web Desk

അബൂദബി: അബൂദബിയിൽ പന്ത്രണ്ട് സ്വകാര്യ സ്കൂളുകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് താൽകാലികമായി തടഞ്ഞത്. അക്കാദമിക് റെക്കോഡുകളിലെ പൊരുത്തക്കേടും, വിദ്യാഭ്യാസ നിലവാരം പരിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നല്‍കുന്നതും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.

പരിശോധനയിൽ വിദ്യാര്‍ഥികളുടെ ഇന്റേണൽ സ്‌കൂള്‍ ഗ്രേഡും പൊതു പരീക്ഷയിലെ പ്രകടനവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അധികൃതര്‍ കണ്ടെത്തിയത്. ഗ്രേഡുകള്‍ വാരിക്കോരി നല്‍കുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും, വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും അഡെക് ചൂണ്ടിക്കാട്ടി. നടപടി നേരിട്ട സ്‌കൂളുകള്‍ പന്ത്രണ്ടാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളുടെയും നോട്ടുകള്‍, ഗ്രേഡിങ് രീതികള്‍, മൂല്യനിര്‍ണയ സാംപിളുകള്‍ തുടങ്ങിയ വിശദമായ അക്കാദമിക് രേഖകള്‍ അഡെക് മുമ്പാകെ ഹാജരാക്കണം. പൊരുത്തക്കേടുകള്‍ തിരിച്ചറിയാനായാണിത്. ഇത്തരം പരിശോധന വൈകാതെ ഒമ്പതാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെ നീട്ടുമെന്നും അഡെക് അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News