എണ്ണ, എണ്ണയിതര രംഗത്ത്​ യുഎഇക്ക്​ മികവ്​; ആഭ്യന്തര ഉൽപാദന വളർച്ച ശക്തം

പണപ്പെരുപ്പം, എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി എന്നിവയൊന്നും സമ്പദ്​ ഘടനയ്ക്ക്​​ തിരിച്ചടിയായില്ല.

Update: 2023-09-12 18:25 GMT

ദുബൈ: എണ്ണ, എണ്ണയിതര മേഖലയിൽ വൻകുതിപ്പുമായി യുഎഇ. പ്രതികൂല സാഹചര്യങ്ങളിലും മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ മികവ്​ പുലർത്താനും യുഎഇക്കായി. വിവിധ സാമ്പത്തിക ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടുകളിലാണ്​​ ഇക്കാര്യം വിശദീകരിക്കുന്നത്.​

എണ്ണ, എണ്ണയിതര രംഗങ്ങളിൽ ഒരുപോലെ കുതിക്കാൻ യുഎഇക്ക്​ സാധിക്കുന്നതാണ്​ വളർച്ചയ്ക്ക്​ വേഗത നൽകുന്ന പ്രധാന ഘടകം. ​ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടുകളും ഇതിന്​ അടിവരയിടുന്നു. ആഗോളതലത്തിലെ പണപ്പെരുപ്പം, എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി എന്നിവയൊന്നും യുഎഇ സമ്പദ്​ ഘടനയ്ക്ക്​​ തിരിച്ചടിയായില്ല.

Advertising
Advertising

നടപ്പുവർഷം എണ്ണയിതര മേഖലയിൽ ആറു ശതമാനം വളർച്ച കൈവരിക്കാൻ യുഎഇക്ക്​ സാധിക്കുമെന്ന്​ ആഗോള റേറ്റിങ്​ ഏജൻസിയായ എസ്​ ആന്റ്​ പിയുടെ റിപ്പോർട്ട്​ പറയുന്നു. യുഎഇ ബാങ്കുകളുടെ ആസ്​തികളിലും വർധന തുടരുകയാണ്​. യുഎഇ ഉൾപ്പെടെ പ്രധാന ജിസിസി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന്​ യുബിഎസ്​ ഗ്ലോബൽ വെൽത്ത്​ ​മാനേജ്​മെന്റ്​ റിപ്പോർട്ടും ചൂണ്ടിക്കാട്ടി.

നടപ്പു വർഷം മുതൽ അടുത്ത അഞ്ചു വർഷത്തിനകം ഗൾഫ്​​ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ റിക്കാർഡ്​ വർധനയാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം ഉയർന്ന പലിശനിരക്ക്​ ഗൾഫ്​ ബാങ്കുകൾക്ക്​ വെല്ലുവിളിയാണെന്നും വിവിധ സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ട്​ ഓർമിപ്പിക്കുന്നു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News