തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്​ സഹായവുമായി യു.എ.ഇയിലെ പ്രവാസികളും

അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ ആയിരങ്ങളാണ്​ സന്നദ്ധ സേവനത്തിനായി രംഗത്തുവന്നത്

Update: 2023-02-11 18:22 GMT

അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ ആയിരങ്ങളാണ്​ സന്നദ്ധ സേവനത്തിനായി രംഗത്തുവന്നത്

ദുബൈ: തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്​ സഹായവുമായി യു.എ.ഇയിലെ പ്രവാസികളും സ്വദേശികളുമായ സന്നദ്ധപ്രവർത്തകർ. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ ആയിരങ്ങളാണ്​ സന്നദ്ധ സേവനത്തിനായി രംഗത്തുവന്നത്​. ജീവകാരുണ്യ ഉൽപന്നങ്ങളുമായി കൂടുതൽ വിമാനങ്ങൾ ഇരു രാജ്യങ്ങളിലേക്കും പുറപ്പെട്ടു.

ദുബൈ എക്സ്​പോ സിറ്റിയിലും അബൂദബി നാഷണൽ എക്​സിബിഷൻ സെന്‍ററിലും ഷാർജ റെഡ്​ക്രസന്റ് ആസ്​ഥാനത്തും ദുരിത മേഖലയിലേക്കുള്ള ഉൽപന്ന സമാഹരണവും പാക്കിങും നടന്നു. അവശ്യവസ്തുക്കൾ ശേഖരിച്ച്​ പാക്ക് ​ചെയ്യുന്ന പ്രവർത്തനങ്ങൾക്ക്​ നിരവധി പേർ വ​ന്നെത്തി.​ അബൂദബി ആസ്ഥാനമായ എമിറേറ്റ്സ്​ റെഡ്​ ക്രസന്‍റാറാണ്​ 'ബ്രിഡ്ജസ്​ ഓഫ്​ ഗിവിങ്​' എന്ന പേരിൽ ആരംഭിച്ച കാമ്പയിനിന്‍റെ ഭാഗമായി ​സന്നദ്ധപ്രവർത്തനത്തിന്​ സൗകര്യമൊരുക്കിയത്​. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News