ലോക അധ്യാപക ദിനം; ദുബൈ എക്സ്പോ സിറ്റിയിലേക്ക് അധ്യാപകർക്ക് സൗജന്യ പ്രവേശനം

ഇന്നുമുതൽ ഈ മാസം 8, ശനിയാഴ്ച വരെയാണ് സൗജന്യ ടിക്കറ്റുകൾ അനുവദിക്കുക

Update: 2022-10-05 07:34 GMT

ഇന്ന് ലോക അധ്യാപക ദിനമാചരിക്കുന്നതിന്റെ ഭാഗമായി ദുബൈ എക്സ്പോ സിറ്റിയിലേക്ക് അധ്യാപകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നുമുതൽ ഈ മാസം 8, ശനിയാഴ്ച വരെയാണ് സൗജന്യ ടിക്കറ്റുകൾ അനുവദിക്കുക. എക്‌സ്‌പോ സൈറ്റിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും ഈ സൗജന്യ പാസുകൾ ഉപയോഗിച്ച് അധ്യാപകർക്ക് പ്രവേശനം അനുവദിക്കും.

ഇന്നത്തെ യുവാക്കളെ ഭാവിയുടെ നേതാക്കളും മികച്ച മനുഷ്യരുമാക്കി മാറ്റാൻ അധ്യാപകർക്കാണ് സാധിക്കുകയെന്ന് എക്സ്പോ സിറ്റി വിദ്യാഭ്യാസ സാംസ്‌കാരിക മേധാവി മർജൻ ഫറൈദൂനി അഭിപ്രായപ്പെട്ടു. യു.എ.ഇ.യിലെ മുഴുവൻ അധ്യാപകരെയും അവരുടെ സഹായികളെയും തങ്ങൾ എക്‌സപോ സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫറൈദൂനി പറഞ്ഞു.

പഠന സംബന്ധമായി നിരവധി സൗകര്യങ്ങളും സംവിധാനങ്ങളുമാണ് എക്സ്പോ സിറ്റിയിൽ ഒരുക്കിയിട്ടുള്ളത്. പര്യവേക്ഷണ യാത്രകൾ, സംവേദനാത്മക ശിൽപശാലകൾ, സയൻസ് ഷോകൾ എന്നിങ്ങനെ പഠിക്കാനും മനസിലാക്കാനുമുള്ള നിരവധി അവസരങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News