ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതി ദുബൈ ഹത്തയിൽ നിർമാണം തുടങ്ങി

അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതി ആദ്യമായി പരീക്ഷിക്കുകയാണ് ദുബൈ

Update: 2021-09-10 17:58 GMT
Advertising

ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതിയുടെ നിർമാണം ദുബൈ ഹത്തയിൽ പുരോ​ഗമിക്കുന്നു. 250 മെഗാവാട്ടാണ് പദ്ധതിയുടെ ഉൽപാദന ശേഷി. കടൽവെള്ളം ആവിയാക്കി വൈദ്യുതിയും കുടിവെള്ളവും ഉൽപാദിപ്പിക്കുന്ന താപവൈദ്യുതി നിലയങ്ങളാണ് ഗൾഫിൽ വ്യാപകമായുള്ളത്. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതി ആദ്യമായി പരീക്ഷിക്കുകയാണ് ദുബൈ.

ഒമാൻ അതിർത്തിയോട് ചേർന്ന ഹത്തയിൽ നിർമിക്കുന്ന ജലവൈദ്യുതി നിലയം 29 ശതമാനം നിർമാണം പിന്നിട്ടതായി പദ്ധതി പ്രദേശം സന്ദർശിച്ച ദുബൈ വാട്ടർ ആൻഡ് ഇല്ക്ട്രിസിറ്റ് അതോറിറ്റി സി.ഇ.ഒ സഈദ് മുഹമ്മദ് ആൽതായർ പറഞ്ഞു. 1.421 ശതകോടി ദിർഹം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മലനിരകളിൽ നിർമിക്കുന്ന അപ്പർഡാമിന്റെ ഭാഗമായി 37 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് മതിൽ പൂർത്തിയായിട്ടുണ്ട്.

ഹത്ത ഡാമിലെയും നിർമാണം പുരോഗമിക്കുന്ന അപ്പർഡാമിലെയും വെള്ളം ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉൽപാദനം നടത്തുക. പദ്ധതികളുടെ ഭാഗമായുള്ള കൂറ്റൻ ടണലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ജല വൈദ്യുതി പദ്ധതിയുടെ ചുറ്റുപാടും വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാൻ വൻ പദ്ധതികളാണ് ദുബൈ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News