മിഡിൽ ഈസ്റ്റിൽ ഇതാദ്യം; അബൂദബിയിൽ ഡ്രൈവറില്ലാ ട്രക്കുകൾ നിരത്തിലേക്ക്

ചരക്ക് ഗതാഗതവും ലോജിസ്റ്റിക്‌സ് സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Update: 2026-02-27 12:07 GMT

അബൂദബി: മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി ഓട്ടോണമസ് ട്രക്കുകളുടെ പരീക്ഷണയോട്ടത്തിന് തുടക്കം കുറിച്ച് അബൂദബി. അബൂദബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ, ആഗോള കമ്പനിയായ ഓട്ടോടെക്, എഡി പോർട്‌സ് ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണിലെ പ്രത്യേക റൂട്ടുകളിലാണ് ഈ ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണയോട്ടം നടന്നത്. ചരക്ക് ഗതാഗതവും ലോജിസ്റ്റിക്‌സ് സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അബൂദബിയിലെ സ്മാർട്ട് മൊബിലിറ്റി സംവിധാനം മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഐടിസി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫേലി പറഞ്ഞു. യാത്രക്കാർക്കുള്ള സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് പിന്നാലെ ചരക്ക് ഗതാഗത മേഖലയിലേക്കും ഈ സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നത് അബൂദബിയുടെ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News