റാസൽഖൈമയിൽ ‘പറക്കും ടാക്സി’ വരുന്നു

2027ൽ സർവിസ് ആരംഭിക്കും

Update: 2025-09-29 17:35 GMT
Editor : razinabdulazeez | By : Web Desk

റാസൽഖൈമ: റാസൽഖൈമയിൽ ‘പറക്കും ടാക്സി’ സേവനം പ്രഖ്യാപിച്ചു. 2027ൽ സർവിസ് ആരംഭിക്കും. ഇതിനായി റാക് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽഖാസിമിയുടെ സാന്നിധ്യത്തിലാണ് പറക്കും ടാക്സി സർവീസിനായുള്ള ധാരണാപത്രം ഒപ്പുവെച്ചത്. അമേരിക്കിയിലെ ജോബി ഏവിയേഷൻ, യുകെയിലെ സ്കൈപോർട്സ് ഇൻഫ്രാസ്ടക്ചർ എന്നീ സ്ഥാപനങ്ങളുമായാണ് കരാർ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബൈ വിമാനത്താവളത്തില്‍ നിന്ന് റാസൽഖൈമ അല്‍ മര്‍ജാന്‍ ദ്വീപിലേക്കുള്ള യാത്രാ സമയം 15 മുതൽ 18 വരെ മിനിറ്റായി കുറയും.

റാസല്‍ഖൈമയിലെ പ്രധാന വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും പറക്കും ടാക്സികളുടെ സർവിസ്. റാക് വിമാനത്താവളം, അല്‍ മര്‍ജാന്‍ ഐലന്‍റ്, ജസീറ അല്‍ ഹംറ, ജബല്‍ ജെയ്സ് എന്നീ നാല് കേന്ദ്രങ്ങളിലാണ് പറക്കും ടാക്സികൾക്ക് ഇറങ്ങാനും യാത്ര പുറപ്പെടാനുമുള്ള വെര്‍ട്ടി പോര്‍ട്ടുകള്‍ നിര്‍മിക്കുക. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News