യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞതോടെ ടാക്‌സി, പൊതുഗതാഗത നിരക്കുകളും കുറച്ചു

അജ്മാനിലെ ടാക്സി നിരക്കുകളാണ് കുറച്ചത്

Update: 2022-10-03 13:26 GMT
Advertising

യു.എ.ഇയിൽ ഇന്ധനവില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതോടെ വാഹന യാത്രാ ചിലവുകളും കുറയുന്നു. നിലവിൽ അജ്മാനിലെ ടാക്സി നിരക്കുകളാണ് കുറച്ചതായി അധികൃതർ അറിയിച്ചത്. അജ്മാനിൽ ഒരു കിലോമീറ്ററിന് 1.82 ദിർഹമാണ് നിരക്ക് ഈടാക്കുക.

രാജ്യത്ത് എല്ലാ മാസാവസാനത്തിലും പ്രഖ്യാപിക്കുന്ന ഇന്ധന വിലയനുസരിച്ച് അജ്മാനിലെ ടാക്‌സി നിരക്കുകൾ മാറിക്കൊണ്ടിരിക്കും. മുൻപ് ജൂലൈയിൽ ഇന്ധനവില വർധിച്ചതോടെ യാത്രാനിരക്കുകൾ വർധിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ നിരക്ക് കുറഞ്ഞതോടെ യാത്രാനിരക്കും കുറച്ചിരിക്കുകയാണ്. ഇന്ധന വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ലിറ്ററിന് 38 ഫിൽസാണ് കുറഞ്ഞിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News