അടൂർ ഗോപാലകൃഷ്ണന് ഗാലാ ഇന്റർനാഷണൽ ക്രീയേറ്റീവ് ഐക്കൺ അവാർഡ്

'രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്‌കാരിക പരിണാമം' എന്ന വിഷയത്തെ അധികരിച്ചു നടന്ന സാഹിത്യ സാംസ്‌കാരിക സംവാദത്തിന് അടൂർ ഗോപാലകൃഷ്ണൻ മേൽനോട്ടം വഹിച്ചു

Update: 2022-12-07 19:12 GMT
Editor : afsal137 | By : Web Desk
Advertising

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ഗൾഫ് ആർട്‌സ് ആൻഡ് ലീഡർഷിപ്പ് അക്കാദമി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ദുബൈയിൽ ആദരിച്ചു. 'സ്വയംവരം' സിനിമയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന അടൂർ ഗോപാലകൃഷ്ണന് ഗാലാ ഇന്റർനാഷണൽ ക്രീയേറ്റീവ് ഐക്കൺ അവാർഡ് കൈമാറി. ദുബായ് ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാലാ ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന്റെ നേതൃത്വത്തിൽ അവാർഡ് വിതരണം നടന്നു.

ഫൈസൽ കൊട്ടിക്കോളൻ, മേജർ അലി സഖർ സുൽത്താൻ അൽ സുവൈദി, യാസീൻ മുഹമ്മദ് ജാഫർ, താരിഖ് ചൗഹാൻ, നജൂമ് അൽ ഗാനിം, ജോൺ സാമുവേൽ എന്നിവർ അവർഡ് സ്വീകരിച്ചു. ജോണി കുരുവിള, വർഗീസ് പനയ്ക്കൽ, സണ്ണി കുലത്താക്കൽ, ചാൾസ് പോൾ,ഷാഹുൽഹമീദ്, ഫിറോസ് അബ്ദുല്ല എന്നിവരെ ചടങ്ങിൽ ആദരിച്ചു. 'രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്‌കാരിക പരിണാമം' എന്ന വിഷയത്തെ അധികരിച്ചു നടന്ന സാഹിത്യ സാംസ്‌കാരിക സംവാദത്തിന് അടൂർ ഗോപാലകൃഷ്ണൻ മേൽനോട്ടം വഹിച്ചു. സി.യു മത്തായി , രാജീവ്കുമാർ, അനൂപ് അനിൽ ദേവൻ, അന്നു പ്രമോദ് ,വി.എസ്.ബിജുകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News