'ഗേറ്റ് ഓഫ് ഒമാൻ ആൻഡ് എമിറേറ്റ്‌സ്'; പുതിയ അന്തർവാഹിനി ഫൈബർ ഒപ്റ്റിക് കേബിൾ ഒരുങ്ങുന്നു
275 കിലോമീറ്റർ നീളത്തിലാണ് കേബിൾ സ്ഥാപിക്കുക
Update: 2023-03-15 09:59 GMT
പുതിയ അന്തർവാഹിനി ഫൈബർ ഒപ്റ്റിക് കേബിൾ ഉപയോഗിച്ച് യു.എ.ഇയേയും ഒമാനെയും ബന്ധിപ്പിക്കുന്നു. 'ഗേറ്റ് ഓഫ് ഒമാൻ ആൻഡ് എമിറേറ്റ്‌സ്' എന്നാണ് പദ്ധിക്ക് പേര് നൽകിയിരിക്കുന്നത്.
എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഡു പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന 275 കിലോമീറ്റർ നീളത്തിലുള്ള അന്തർദേശീയ അന്തർവാഹിനി ഫൈബർ ഒപ്റ്റിക് കേബിൾ ആണ് പ്രവർത്തനക്ഷമമാക്കാൻ ഒരുങ്ങുന്നത്.
ഡാറ്റയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും വേഗത വർദ്ധിപ്പിക്കുന്നതിനും ശേഷി വിപുലപ്പെടുത്തുന്നതിനുമാണ് പുതിയ നൂതന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.