വൺ സ്റ്റോപ്പ് സംവിധാനം നടപ്പാക്കാൻ ജിസിസി

ആദ്യഘട്ട പദ്ധതി യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിൽ

Update: 2025-11-13 10:03 GMT

ദുബൈ: അംഗരാജ്യങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത വൺ സ്റ്റോപ്പ് യാത്രാസംവിധാനം നടപ്പാക്കാൻ ഒരുങ്ങി ജിസിസി. പദ്ധതിയുടെ ആദ്യഘട്ട പൈലറ്റിനായി യുഎഇയും ബഹ്‌റൈനും തിരഞ്ഞെടുക്കപ്പെട്ടു. ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 42-ാമത് യോഗത്തിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയാണ് ഈ സംരംഭത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. പുതിയ സംവിധാനം ഗൾഫ് പൗരന്മാരെ ഒറ്റ ചെക്ക്‌പോയിന്റിൽ വെച്ച് തന്നെ എല്ലാ യാത്രാ നടപടികളും പൂർത്തിയാക്കാൻ അനുവദിക്കും. സംവിധാനത്തിൽ ഇമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ എന്നിവ ഉൾപ്പെടുത്തിയേക്കും. ഗൾഫ് രാജ്യങ്ങൾ മറ്റൊരു പ്രധാന സംയോജന നാഴികക്കല്ലായ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ നീക്കം.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News