ഗോഎയർ അബൂദബി-കൊച്ചി സർവീസ് ജൂൺ 28 മുതൽ ആഴ്ചയിൽ മൂന്നു ദിവസം

സർവീസ് ആഴ്ചയിൽ 5 ദിവസമായി വർധിപ്പിച്ചേക്കും

Update: 2022-06-14 17:52 GMT
Advertising

ഇന്ത്യൻ വിമാനകമ്പനിയായ ഗോ എയർ അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഈമാസം 28 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഗോഎയർ അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുക. വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പുതിയ സർവീസ് നിരവധി പ്രവാസികൾക്ക് ആശ്വാസമാകും. തിരക്ക് വർധിച്ചാൽ സർവീസ് ആഴ്ചയിൽ അഞ്ച് ദിവസമായി വർധിപ്പിക്കാനും നീക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു.

കൊച്ചിയിൽ നിന്ന് രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40 ന് അബൂദബിയിലെത്തും. തിരിച്ച് രാത്രി 11.40 ന് പുറപ്പെടും. രാവിലെ ഇന്ത്യൻ സമയം 5.15 ന് കൊച്ചിയിൽ ഇറങ്ങും. നിലവിൽ കണ്ണൂരിലേക്കാണ് ഗോഎയർ അബൂദബിയിൽ നിന്ന് സർവീസ് നടത്തുന്നത്. മധ്യവേനൽ അവധിക്കാലമായതിനാൽ നാട്ടിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർധനയാണ് അനുഭവപ്പെടുന്നത്. ഈസമയത്ത് കൂടുതൽ വിമാന സർവീസുകൾ എത്തുന്നത് ടിക്കറ്റ് ലഭിക്കാനെങ്കിലും എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Go Air Abu Dhabi-Kochi service three days a week from June 28

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News