ഹൃദയാഘാതം: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
25കാരനായ റകീബാണ് നിര്യാതനായത്
Update: 2025-05-16 06:34 GMT
ദുബൈ: കാസർകോട് ഉദുമ മാങ്ങാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മാങ്ങാട് അംബാപുരം റോഡിൽ താമസിക്കുന്ന പാക്യാര മാങ്ങാടൻ ഹസൈനാറിന്റെയും റാഹിലയുടെയും മകൻ റകീബ് (25) ആണ് നിര്യാതനായത്.
ദുബൈയിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ദുബൈ ബാർഷ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും. സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്.