പെരുന്നാള്‍ ആഘോഷം; അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിട്ട് എച്ച്എംസി ആംബുലന്‍സ് സര്‍വീസ്

രാജ്യത്തുടനീളം 115 ആംബുലൻസ് വാഹനങ്ങളും ക്രിട്ടിക്കൽ പാരാമെഡിക്കുകളും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2023-04-24 17:50 GMT

ദോഹ: പെരുന്നാള്‍ ആഘോഷ സമയത്ത് അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിട്ട് എച്ച്എംസി ആംബുലന്‍സ് സര്‍വീസ്. ഈദ് അവധിയുടെ നാല് ദിനം പ്രത്യേക പദ്ധതി ആവിഷ്കരിച്ചാണ് സേവനം ഒരുക്കിയത്.

പൊതുജനങ്ങൾ നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനാൽ നിരവധി ആംബുലൻസുകളും പാരാമെഡിക്കുകളുമാണ് കർമനിരതരായി സേവനരംഗത്തുള്ളത്. രാജ്യത്തുടനീളം 115 ആംബുലൻസ് വാഹനങ്ങളും ക്രിട്ടിക്കൽ പാരാമെഡിക്കുകളും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

സീലൈൻ, ഗരിയ, അൽ വക്‌റ, സിമൈസിമ, കോർണിഷ് എന്നിവിടങ്ങളിലെ ബീച്ച് ഏരിയകളിൽ കൂടുതൽ ആളുകളെത്തുന്നതിനാൽ കൂടുതൽ ആംബുലൻസുകൾ വിന്യസിച്ചിരുന്നു. സൂഖ് വാഖിഫ്, ആസ്പയർ സോൺ, കതാറ തുടങ്ങിയ ഇടങ്ങളിൽ ഗോൾഫ് കാർട്ടുകളും സൈക്കിളുകളും അനുവദിച്ചിട്ടുണ്ട്.

അവധിക്കാലത്ത് നിരവധിയാളുകൾ യാത്ര ചെയ്യുന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും അബൂ സംറ അതിർത്തിയിലും ആംബുലൻസ് സേവനം വിപുലീകരിച്ചു. കൂടുതൽ ഗുരുതരമായ കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിന് മൂന്ന് എയർ ആംബുലൻസും സജ്ജമാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News