നിറങ്ങളിൽ നീരാടി ഇന്ത്യൻ സമൂഹം; ദുബൈയിൽ ഹോളി ആഘോഷം

ഹോളി എന്ന് ​അർഥം വരുന്ന 'ഫൂലോം കി ഹോളി' എന്ന പേരിലാണ് ഇന്ത്യൻ കോൺസുലേറ്റ്​ ഹോളി ആഘോഷിച്ചത്​.

Update: 2023-03-12 19:16 GMT

ദുബൈ: വർണങ്ങൾ വാരിവിതറിയും മധുരം വിതരണം ചെയ്തും ഹോളി ആഘോഷിച്ച് ​ഇന്ത്യൻ പ്രവാസി സമൂഹം. ദുബൈ എക്സ്പോ സിറ്റിയിലാണ് ​ഇന്ത്യൻ കോൺസുലേറ്റിന്‍റെ നേതൃത്വത്തിൽ ഹോളി ആഘോഷം സംഘടിപ്പിച്ചത്​.

ഉത്തരേന്ത്യയിൽ ബുധനാഴ്ചയായിരുന്നു ഹോളി ആഘോഷം. എന്നാൽ അവധി ദിനം മുൻനിർത്തി ശനിയാഴ്ചയാണ്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ ആഘോഷം സംഘടിപ്പിച്ചത്​. എക്സ്​പോ സിറ്റിയിലെ ജൂബിലി പാർക്കിൽ നടന്ന ആഘോഷത്തിൽ 2000ഓളം ഇന്ത്യക്കാർ പ​ങ്കെടുത്തു.

ഹോളി എന്ന് ​അർഥം വരുന്ന 'ഫൂലോം കി ഹോളി' എന്ന പേരിലാണ് ഇന്ത്യൻ കോൺസുലേറ്റ്​ ഹോളി ആഘോഷിച്ചത്​. സംഗീത സന്ധ്യയും അരങ്ങേറി. കോൺസുൽ ജനറൽ ഡോ. അമൻപുരിയും ആഘോഷങ്ങളിൽ പങ്കാളിയായി.

Advertising
Advertising

ഹോളി ആഘോഷത്തിന്​ വേദിയൊരുക്കിയ എക്സ്​പോ സിറ്റിക്ക്​ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷത്തിന്​ആതിഥ്യമരുളാൻ കഴിഞ്ഞതിൽ സന്തോഷമു​ണ്ടെന്ന് ​എക്സ്പോ സിറ്റി ചീഫ്​ എൻഗേജ്​മെന്‍റ്​ ഓഫിസർ മനാൽ ബിൻത്​ അൽ ബനത്​ അറിയിച്ചു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News