ഇന്ത്യ@75: ദുബൈയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍

വെള്ളിയാഴ്ച ദുബൈ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ്, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം, നടിയും നര്‍ത്തകിയുമായ ആശാ ശരത് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും

Update: 2021-08-25 18:39 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി മലയാളി സംരംഭകരുടെ കൂട്ടായ്മയായ ഇന്‍റര്‍നാഷനല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍(ഐ.പി.എ) വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'ഇന്ത്യ@75' എന്ന പേരില്‍ വെള്ളിയാഴ്ച ദുബൈ ഗ്രാന്‍ഡ് ഹയാത്തിലാണ് പരിപാടി.

ഇന്ത്യ, ഗൾഫ്​ ബന്ധം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ പരിപാടി സംഘടിപ്പിക്കുന്നതെന്ന്​ ഐ.പി.എ ഭാരവാഹികൾ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ്, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം, ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ് ചെയര്‍മാൻ തൗഹീദ് അബ്​ദുല്ല, ഷഫീന യൂസഫലി, ആമിന മുഹമ്മദലി, നടിയും നര്‍ത്തകിയുമായ ആശാ ശരത്, ഡോ. റാം ബുക്‌സാനി, ഡോ. പി.എ ഇബ്രാഹിം ഹാജി, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡോ. കെ.പി ഹുസൈന്‍, ഹസീന നിഷാദ്, ഷംസുസമാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം നാലിനാണ്​ പരിപാടികള്‍ ആരംഭിക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഐ.പി.എ അംഗങ്ങള്‍ക്കുമാണ് പ്രവേശനം.

സ്വാതന്ത്ര്യദിനം കൊണ്ടാടുന്ന ഇന്ത്യക്ക് പ്രവാസി ബിസിനസ് സമൂഹത്തിന്‍റെ സ്‌നേഹാശംസകള്‍ നേരാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഐ.പി.എ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ പറഞ്ഞു. ഐ.പി.എ സ്ഥാപകന്‍ എ.കെ ഫൈസല്‍ (മലബാര്‍ ഗോള്‍ഡ്), ഷംസുദ്ദീന്‍ നെല്ലറ, സലീം മൂപ്പന്‍സ്, തങ്കച്ചന്‍ മണ്ഡപത്തില്‍, മുനീര്‍ അല്‍വഫ, ജമാദ് ഉസ്മാന്‍, മുഹമ്മദ് റഫീഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News