യുഎഇയിൽ ഇന്ത്യക്കാർക്ക് ഇനി ഇ-പാസ്‌പോർട്ട്‌; ചിപ്പിൽ ബയോമെട്രിക് വിവരങ്ങൾ

സാധാരണ പാസ്പോർട്ട് കൈവശമുള്ളവർക്ക് അത് കാലാവധി കഴിയുന്നത് വരെ തടസമില്ലാതെ ഉപയോഗിക്കാം

Update: 2025-10-30 17:08 GMT
Editor : Thameem CP | By : Web Desk

ദുബൈ: യു.എ.ഇയിൽ ഇനി മുതൽ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്കും ഇ-പാസ്‌പോർട്ടാണ് വിതരണം ചെയ്യുകയെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 28 ന് ശേഷം അപേക്ഷിക്കുന്ന എല്ലാവർക്കും ബയോമെട്രിക് വിവരങ്ങൾ അടങ്ങുന്ന ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടാണ് നൽകുക. എന്നാൽ ഇതിനായി ബയോമെട്രിക് വിവരങ്ങൾ പ്രത്യേകം ശേഖരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിൽ സാധാരണ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് അത് കാലാവധി കഴിയുന്നത് വരെ തടസമില്ലാതെ ഉപയോഗിക്കാം. ഇവർ പ്രത്യേകം ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കണമെന്ന് നിർബന്ധമില്ല. പാസ്‌പോർട്ട് അപേക്ഷാനിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News