ദുബൈയിൽ ഗോൾഡൻ വിസക്കാർക്ക് പൊലീസിന്റെ ഇസാദ് കാർഡ് സൗജന്യമായി ലഭിക്കും

ദുബൈയിൽ ഗോൾഡൻ വിസയുള്ളവർക്കും, അഞ്ചുവർഷത്തെ ഗ്രീൻവിസയുള്ളവർക്കും ഈ പ്രിവിലേജ് കാർഡ് സൗജന്യമായി ലഭ്യമാക്കുമെന്ന് ദുബൈ സർക്കാർ അറിയിച്ചു.

Update: 2022-07-18 18:45 GMT

ദുബൈ: ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ഇളവ് ഉൾപ്പെടെ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇസാദ് കാർഡ്. ഈ കാർഡുള്ളവർക്ക് ആരോഗ്യം, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

ദുബൈയിൽ ഗോൾഡൻ വിസയുള്ളവർക്കും, അഞ്ചുവർഷത്തെ ഗ്രീൻവിസയുള്ളവർക്കും ഈ പ്രിവിലേജ് കാർഡ് സൗജന്യമായി ലഭ്യമാക്കുമെന്ന് ദുബൈ സർക്കാർ അറിയിച്ചു. ഇസാദ് കൈവശമുള്ളവർക്ക് യുഎഇയിൽ മാത്രം 7,237 ബ്രാൻഡുകളും സ്ഥാപനങ്ങളും പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. ലോകത്തെമ്പാടും 92 രാജ്യങ്ങളിലും ഇസാദ് കാർഡിന്റെ ഇളവകൾ ലഭിക്കും. ഇതുവരെ വിവിധ മേഖലയിൽ മികവ് പുലർത്തുന്ന 65,000 പേർക്കാണ് ദുബൈയിൽ ഗോൾഡൻ വിസ നൽകിയതെന്നും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News