യുഎഇയിലെ കായംകുളം പ്രവാസി സംഘം കായൻസിന് പുതിയ ഭാരവാഹികൾ

സിഎ ബിജു പ്രസിഡൻ്റായും അൽ അമീൻ മുഹമ്മദ് ജന: സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Update: 2026-01-14 07:27 GMT

ദുബൈ: കഴിഞ്ഞ 45 വർഷങ്ങളായി യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കായംകുളം നിവാസികളുടെ കൂട്ടായ്മയായ "കായംകുളം പ്രവാസി സംഘം (കായൻസ്)" പുതിയ ഭാരവാഹികളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തെരഞ്ഞെടുത്തു. ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ (പേട്രൺ), സിഎ ബിജു (പ്രസിഡൻ്റ്), അൽ അമീൻ മുഹമ്മദ് (ജന: സെക്രട്ടറി), ശ്യാം രാമചന്ദ്രൻ (ട്രഷറർ), അനസ് അബൂബക്കർ (വൈ: പ്രസിഡണ്ട്), സാബി താജ് (ജോ: സെക്രട്ടറി), മുഹമ്മദ് ഷമീം (ജോ: ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News