കിസ്രാ യു.എ.ഇയുടെ മൂന്നാമത് കുടുംബസംഗമം ദുബൈയില്‍ നടന്നു

Update: 2022-06-13 05:26 GMT
Advertising

മാള കൊച്ചുകടവ് നിവാസികളുടെ കൂട്ടായ്മയായ കിസ്രാ യു.എ.ഇയുടെ മൂന്നാമത് കുടുംബസംഗമം ദുബൈയില്‍ നടന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗര്‍ഹൂദ് ഈറ്റ് ആന്റ് ഡ്രിങ്ക് റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൂട്ടായ്മയുടെ കീഴില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിധവാ പെന്‍ഷനായിരുന്നു മുഖ്യ അജണ്ട. പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെതുടര്‍ന്ന് ചികിത്സ ആവശ്യമായിവരുന്നവരെ സഹായിക്കുക, നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ചികിത്സാസഹായം തുടങ്ങിയവയെല്ലാം കൂട്ടായ്മയുടെ മുഖ്യലക്ഷ്യങ്ങളാണ്.

അഡ്വ. മുഹമ്മദ് ഫാസില്‍ മുഖ്യാതിഥിയായിരുന്നു. കമ്മിറ്റിഭാരവാഹികളായ ഷഫീര്‍ (പ്രസിഡന്റ്), സമദ് (സെക്രട്ടറി), അന്‍വര്‍ എന്‍.എസ് (വൈസ് പ്രസിഡന്റ്), അനസ്, ജിനു, നൗഫല്‍ ജമാല്‍, ഫൈസല്‍ വേണാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News