കൊല്ലം സ്വദേശി യുഎഇയിൽ നിര്യാതനായി
45 വർഷമായി ഗൾഫിലാണ്
Update: 2026-04-07 16:07 GMT
റാസൽഖൈമ: കൊല്ലം കടയ്ക്കൽ സംബ്രമം പണയിൽ വീട്ടിൽ ബദറുദ്ദീൻ ഹാജി (70) യുഎഇയിലെ റാസൽഖൈമയിൽ നിര്യാതനായി. 45 വർഷമായി ഗൾഫിലുള്ള ബദറുദ്ദീൻ ദീർഘനാൾ ഫെഡറൽ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റിയിൽ സേവനമനുഷ്ഠിച്ചിരുന്നു. റാക് ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയിൽ തിങ്കളാഴ്ച്ചയായിരുന്നു അന്ത്യം.
ഖബറടക്കം റാസൽഖൈമയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. റാക് ഐ.സി.എഫ് അംഗമായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ജാബിർ (ഇ.എസ് ഗ്ലോബൽ റാക്), മുഹമ്മദ് (ദുബൈ), മുനീറ. മരുമക്കൾ: ജിജു, ഫൈസിന, നൗറിൻ.