അവസാന മിനുട്ടിലെ പെനാൽറ്റി ഗോൾ, യു എ ഇയുടെ ലോകകപ്പ് പ്രതീക്ഷകൾ പൊലിഞ്ഞു
ഇറാഖിൻ്റെ വിജയം 2- 1 ന്
Update: 2025-11-19 09:18 GMT
ബഗ്ദാദ്: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇറാഖിനോട് തോൽവി വഴങ്ങി യുഎഇ. ഇതോടെ യുഎഇയുടെ ലോകകപ്പ് പ്രതീക്ഷകൾ പൊലിഞ്ഞു. ഇറാഖിലെ ബസ്റ ഇൻ്റർ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 52ാം മിനുട്ടിൽ കയോയിലൂടെ യുഎഇയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 66ാം മിനുട്ടിൽ അലിയിലൂടെ ഇറാഖ് ഒപ്പമെത്തുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി അമീറുൽ അമ്മാർ ലക്ഷ്യത്തിലെത്തിച്ചതോടെ യുഎഇയുടെ ലോകകപ്പ് മോഹം അസ്തമിക്കുകയായിരുന്നു.