യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത
ദുബൈ 17°C, അബൂദബി 15°C, ഷാർജ 13°C എന്നിങ്ങനെ താപനില കുറയും
Update: 2026-01-09 10:34 GMT
ദുബൈ: യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും ചില വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. പ്രദേശങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാത്രിയും നാളെ രാവിലെയും തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുതലായിരിക്കും. ഷാർജയിൽ 13°C വരെയും ദുബൈയിൽ 17°C വരെയും താപനില കുറയുമെന്നാണ് കരുതുന്നത്. അബൂദബിയിൽ 15°C ആയും താപനില കുറഞ്ഞേക്കും. ഈ എമിറേറ്റുകളിൽ യഥാക്രമം 24°C, 26°C, 25°C എന്നിങ്ങനെ ഉയർന്ന താപനില അനുഭവപ്പെട്ടേക്കും.