അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം

വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്

Update: 2022-09-12 18:48 GMT

അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിന്നിടയിൽ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു. വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു.

Full View

അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ വണ്ടി നിർത്തി റോഡ് മുറിച്ച് എതിർ വശത്തേക്ക് കടക്കുന്നതിന്നിടയിലാണ് അപകടം. അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലന്റെയും കമലത്തിന്റെയും മകനാണ്. എൻ എം സി ഹോസ്പിറ്റൽ ഫാർമസിസ്റ്റായ ശില്പയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News