മലയാളി ബാലിക റാസല്‍ഖൈമയില്‍ നിര്യാതയായി

തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി റിച്ചു സുലൈമാന്‍ - റോഷ് റിച്ചു ദമ്പതികളുടെ മകള്‍ റൈസ റിച്ചു (11) ആണ് അന്തരിച്ചത്

Update: 2026-01-14 08:00 GMT

റാസല്‍ഖൈമ: തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി റിച്ചു സുലൈമാന്‍ - റോഷ് റിച്ചു ദമ്പതികളുടെ മകള്‍ റൈസ റിച്ചു (11) റാസല്‍ഖൈമയില്‍ നിര്യാതയായി. തിങ്കളാഴ്ച്ച വൈകുന്നേരം റാക് സഖര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദിവാന്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാര ശേഷം റാസല്‍ഖൈമ ഫുലയ്യ ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. റൈസയുടെ നിര്യാണത്തില്‍ റാക് സ്കോളേഴ്സ് സ്കൂള്‍ മാനേജ്മെന്‍റും അധ്യാപകരും വിദ്യാര്‍ഥികളും അനുശോചിച്ചു. സഹോദരങ്ങള്‍: റിഹം റിച്ചു, റാഅ്ദ് റിച്ചു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News