മാതൃഭാഷാ സാക്ഷരത നേടുന്ന ആദ്യ പ്രവാസികളാകാൻ ദുബൈയിലെ മലയാളികൾ

മലയാളം മിഷൻ പദ്ധതിക്ക് തുടക്കമായി

Update: 2023-01-25 07:41 GMT
Advertising

ദുബൈ മലയാളികളെ മാതൃഭാഷാ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി മലയാളം മിഷൻ ഡയരക്ടർ കവി മുരുകൻ കാട്ടാക്കട അറിയിച്ചു. ദുബൈയിലെ മുഴുവൻ മലയാളികളും ഇതിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ അധ്യാപകരുടെ പഠന പരിശീലന പരിപാടിയിൽ സംസാരിക്കവെയാണ് മുരുകൻ കാട്ടാക്കട ഇക്കാര്യം അറിയിച്ചത്. അധ്യാപകർക്കായി ഡയരക്ടർക്കൊപ്പം അൽഖുദ്‌റ തടാകത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചിരുന്നു. മലയാള സാഹിത്യമേഖലയിൽ നിന്ന് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ച മുരുകൻ കാട്ടാക്കടയെ മലയാളം മിഷൻ ദുബൈ ചാപ്റ്റർ ആദരിച്ചു.

അൽ ഖവനീജിൽ നടന്ന അധ്യാപക പരിശീലനത്തിന് ഫിറോസിയ, ഡൊമിനിക്, സജി, നജീബ് എന്നിവർ നേതൃത്വം നൽകി. പൊതുപരിപാടിയിൽ പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രദീപ് തോപ്പിൽ, ചെയർമാൻ ദിലീപ് സി.എൻ.എൻ, അംബുജം സതീഷ്, ശ്രീകല, സുജിത തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News