യു.എ.ഇയിൽ സന്ദർശക വിസ മാറാൻ രാജ്യം വിടണം; ഷാർജ, അബൂദബി എമിറേറ്റുകൾക്ക് ബാധകം

പുതിയ തീരുമാനം വന്നതോടെ ​വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക്​ മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും.

Update: 2022-12-13 18:21 GMT

ദുബൈ: യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന്​ തന്നെ വിസ മാറാനുളള സൗകര്യം ഇല്ലാതാകുന്നു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് ​നിർദേശം പ്രാബല്യത്തിൽ വന്നത്​. ദുബൈയിൽ നിലവിലെ സ്ഥിതി തന്നെ തുടരാനാണ് സാധ്യത.

പുതിയ തീരുമാനം വന്നതോടെ ​വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക്​ മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും. ദുബൈയിൽ പക്ഷെ, പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല.

വിസിറ്റ്​ വിസയിലുള്ളവർ യു.എ.ഇയിൽ നിന്നുകൊണ്ട്​തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് ​പ്രവാസികൾക്ക്​ഏറെ പ്രയോജനപ്രദമായിരുന്നു. ഈ സംവിധാനം ഇല്ലാതാകുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് ​പുറത്തുപോയി എക്സിറ്റ്​ അടിച്ച്​തിരികെയെത്തി വിസ പുതുക്കേണ്ടി വരും. ഒമാനിൽ പോയി എക്സിറ്റ്​ അടിച്ച് മടങ്ങിയെത്താൻ പലരും നിർബന്ധിതരാകും. ദുബൈയുടെ വിസിറ്റ്​ വിസയുള്ളവർക്ക് ​ഇവിടെ നിന്നുകൊണ്ട്​തന്നെ വിസ പുതുക്കാം. എന്നാൽ നല്ലൊരു തുക നൽകേണ്ടി വരും.

Advertising
Advertising

കോവിഡ്​ കാലത്തിന്​ മുൻപും വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമായിരുന്നു. എന്നാൽ, കോവിഡ്​ വേളയിൽ നിയമത്തിൽ ഇളവ് ​നൽകിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ നിയമം കർശനമാക്കുകയാണ്​.  

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News