നയ്‌ല അല്‍ ബലൂഷി; എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇമാറാത്തി വനിത

Update: 2022-05-27 13:03 GMT

എവറസ്റ്റ് കൊടുമുടി കീഴടക്കി ആദ്യ ഇമാറാത്തി വനിത. നയ്‌ല അല്‍ ബലൂഷിയാണ് പര്‍വതാരോഹകരുടെ സ്വപ്‌നമായ എവറസ്റ്റിന് മുകളിലെത്തി ചരിത്രം കുറിച്ചത്. യു.എ.ഇയിലെ പ്രശസ്ത പര്‍വതാരോഹകന്‍ സഈദ് അല്‍ മെമാരിയുടെ ഭാര്യയായ നയ്‌ല, ഭര്‍ത്താവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മല കയറാന്‍ ഒരുങ്ങി ഇറങ്ങയത്.

മെമാരി മുന്‍പ് രണ്ട് തവണ എവറസ്റ്റിന് മുകളിലെത്തിയിരുന്നു. ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അറബ് ദമ്പതികളായി മാറിയിരിക്കുകയാണ് നയ്‌ലയും മെമാരിയും. കഴിഞ്ഞ വര്‍ഷം പാകിസ്താനിലെ ബ്രോഡ് പീക്ക് കീഴടക്കാന്‍ നെയ്‌ല ശ്രമിച്ചിരുന്നു. അന്ന് 7300 മീറ്റര്‍ കയറിയെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News