ദേര ക്ലോക്ക് ടവറിന് പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി
10 ദശലക്ഷം ചെലവിലാണ് നവീകരിച്ചത്
Update: 2023-09-01 19:29 GMT
ദുബൈ നഗരത്തിലെ പഴയകാല അടയാളമായ ദേര ക്ലോക്ക് ടവറിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പത്ത് ദശലക്ഷം ദിർഹം ചെലവിട്ടാണ് ക്ലോക്ക് ടവർ നവീകരിച്ചത്.
പഴയകാല പ്രൗഢി നിലനിർത്തിയാണ് ഇത് നവീകരിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. പുതിയ ഡിസൈനിൽ തറഭാഗം മാറ്റി നിർമിച്ചിരുന്നു. വാട്ടർ ഫൗണ്ടനും പുതിയ ഡിസൈനിലാക്കിയിട്ടുണ്ട്. കൂടാതെ രാത്രിയിലെ വെളിച്ച സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കി.