നീലഗിരി ജില്ലാ എസ്ടിസിഎച്ച് രക്ഷാധികാരികൾക്ക് സ്വീകരണം നൽകി

Update: 2023-10-31 08:57 GMT

ദുബൈ: ഗൂഡല്ലൂരിലെ പരിസര പ്രദേശങ്ങളിലെ നിരാലംബരായ രോഗികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാലിയേറ്റീവ് ടീമിൻറെ അമരക്കാരനും AIKMCC പ്രസിഡണ്ടും എസ്ടിസിഎച്ച് ജനറൽസെക്രട്ടറിയുമായ എംകെ നൗഷാദ്, AIKMCC നാഷണൽ കമ്മിറ്റി സെക്രട്ടറിയും, എസ്ടിസിഎച്ച് ഡയറക്ടറുമായ ഡോ. എംഎ അമീർ അലി എന്നിവർക്കും ദുബൈ കെഎംസിസി നീലഗിരി ജില്ലാ ഭാരവാഹികൾ ഉജ്ജ്വല സ്വീകരണം നൽകി.

കഴിഞ്ഞ ദിവസം രാവിലെ ബർ ദുബൈ മലബാർ മജ്‌ലിസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ദുബൈ കെഎംസിസി നീലഗിരി ജില്ലാ പ്രസിഡണ്ട് മുജീബ് റഹ്മാൻ ഫസ്റ്റ് മൈൽ അധ്യക്ഷത വഹിച്ചു.

Advertising
Advertising

ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി ട്രസ്റ്റിനു കീഴിൽ ഗൂഡല്ലൂരിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, പ്രദേശത്തെ രോഗികളുടെ അവസ്ഥകളെക്കുറിച്ചും യോഗം അവലോകനം ചെയ്തു.

ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായസഹകരണങ്ങൾ എല്ലാവരും ഒരുമയോടെ ചെയ്യണമെന്നും, ജാതിയും, മതവും, വർഗവുമില്ലാതെ എല്ലാ സേവനങ്ങളും എല്ലാ ഭാഗത്തേക്കും എത്തിക്കുവാൻ ദുബൈ കെഎംസിസി നീലഗിരി ജില്ലാ കമ്മിറ്റി വേണ്ടത് ചെയ്യണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

എസ്ടിസിഎച്ച് ഡോക്യുമെന്ററിയുടെ എല്ലാ ചെലവുകളും ദുബൈ കെഎംസിസി നീലഗിരി ജില്ലാ കമ്മിറ്റി ഏറ്റെടുക്കുമെന്നും യോഗത്തിൽ ഭാരവാഹികൾ ഉറപ്പു നൽകി.

ജിദ്ദ കെഎംസിസി നീലഗിരി ജില്ലാ നേതാവ് ഷാജഹാൻ നാണി, AIKMCC ബാംഗ്ലൂർ, എസ്‌ടിസിഎച്ച് സെക്രട്ടറി മുനീർ , ദുബൈ എസ്‌ടിസി എച്ച് കോഡിനേറ്റർ നൗഷാദ് കുന്നുമ്മക്കര സാഹിബ്, അജ്മാൻ വ്യവസായിയും നീലഗിരി എൻആർഐ ഫോറം വക്താവുമായ ഷബീർ പാടന്തറ, ദുബൈ കെഎംസിസി ഭാരവാഹികളായ നിഷാദ് ചേരമ്പാടി, ഷാഹുൽ യൂസഫ് മേഫീൽഡ്, സിദ്ധീഖ് അത്തിപ്പാളി, മുഹമ്മദ് ചേരമ്പാടി എന്നിവരും പങ്കെടുത്ത ചടങ്ങിൽ റംഷാദ് പാട്ടവയിൽ നന്ദി പ്രകാശിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News