സ്പിന്നീസ്, വെയ്ട്രോസ് സൂപ്പർമാർക്കറ്റുകളുമായി കൈകോർത്ത് പാർക്കിൻ; തിരഞ്ഞെടുത്തയിടങ്ങളിൽ പെയ്ഡ് പാർക്കിങ്ങിന് മേൽനോട്ടം വഹിക്കും
ഷോപ്പിങ്ങിന് എത്തുന്നവർക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിങ്
Update: 2026-01-07 11:30 GMT
ദുബൈയിലെ പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ എമിറേറ്റിലെ തിരഞ്ഞെടുത്ത സ്പിന്നീസ്, വെയ്ട്രോസ് സൂപ്പർമാർക്കറ്റുകളിലെ പെയ്ഡ് പാർക്കിങ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. കരാമയിലെ ട്രേഡ് സെന്റർ റോഡ്, മോട്ടോർ സിറ്റി, അൽ മെയ്താൻ, ഉമ്മു സുഖീം എന്നിവിടങ്ങളിലെ നാല് സ്പിന്നീസ് ശാഖകളിലും മോട്ടോർ സിറ്റി, അൽ താനിയ എന്നിവിടങ്ങളിലെ രണ്ട് വെയ്ട്രോസ് സ്റ്റോറുകളിലും പാർക്കിങ് സ്ഥലങ്ങളും എൻഫോഴ്സ്മെന്റ് നടപടികളും പാർക്കിൻ കൈകാര്യം ചെയ്യും.
ഷോപ്പിങ്ങിന് എത്തുന്നവർക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിങ് ലഭിക്കും, ഈ കാലയളവിനുശേഷം മണിക്കൂർ നിരക്കുകൾ ബാധകമാകും. ബുധനാഴ്ചയാണ് കമ്പനികൾ പങ്കാളിത്തം പ്രഖ്യാപിച്ചത്.