കോഴിക്കോട്ടുകാരന്റെ ഫോട്ടോയ്ക്ക് രാജകുമാരൻ ശൈഖ് ഹംദാന്റെ കമന്റ്

Update: 2022-08-12 13:13 GMT

ദുബൈ: മലയാളി ഫോട്ടോഗ്രാഫർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹര ചിത്രത്തിന് കമന്റിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്. കോഴിക്കോട് സ്വദേശിയായ നിഷാസ് അഹമ്മദ് ദുബൈയുടെ മുഖമായി മാറിയ ബുർജ് ഖലീഫ പശ്ചാത്തലമാക്കി പകർത്തിയ അതിമനോഹര ചിത്രമാണ് ഹംദാന്റെ മനം കവർന്നിരിക്കുന്നത്.




 

ഫാസ്3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽനിന്നാണ് രാജകുമാരൻ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. ഇത് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നന്ദി അറിയിക്കുന്നതായും നിഷാസ് അഹമ്മദ് ഹംദാന്റെ കമന്റിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

Advertising
Advertising


 


ദുബൈയിലെ സന്ധ്യാസമയം ബുർജ് ഖലീഫ ഉൾപെടെയുള്ള കെട്ടിടങ്ങളെ പശ്ചാത്തലമാക്കി യു.എസിൽ നിന്നെത്തിയ തന്റെ സുഹൃത്തിനെ ഇരുത്തിയെടുത്ത ചിത്രമാണിത്. ഇതാദ്യമായല്ല ഹംദാൻ നിഷാസിന്റെ ചിത്രത്തിന് പ്രതികരണം അറിയിക്കുന്നത്. കഴിഞ്ഞ വർഷം ദുബൈ മാൾ ഫൗണ്ടന് മുന്നിലൂടെ ബോട്ട് പോകുന്ന ചിത്രത്തിന് ഹംദാൻ ലൈക്ക് അടിച്ചിരുന്നു.


 


ലോജിസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്ന നിഷാസ് ഫ്രീലാൻസ് ഫോട്ടോഗ്രാഫർ കൂടിയാണ്. 2019ലാണ് നിഷാസ് ദുബൈയിലെത്തിയത്. ഒഴിവു സമയങ്ങളിലെ വിനോദമായാണ് നിഷാസ് ഫോട്ടോഗ്രാഫിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News