അബൂദബിയിൽ റോഡിൽ വാഹനാഭ്യാസം നടത്തിയവർക്ക്​ പിഴയും സാമൂഹിക സേവനവും ശിക്ഷ

മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യും.

Update: 2023-12-25 19:02 GMT

അബൂദബി: റോഡിൽ വാഹനാഭ്യാസം നടത്തിയവർക്ക്​ ശിക്ഷ. അൽ​ഐനിൽ മൂന്നു പേർക്ക് 50,000 ദിർഹം വീതം പിഴയ്ക്കൊപ്പം സാമൂഹിക സേവനവും ശിക്ഷ വിധിച്ചു. നിയമലംഘനത്തിന്റെ തീവ്രത കുറ്റക്കാരെയും പുറത്തുള്ളവരെയും ബോധ്യപ്പെടുത്താൻ ഈ ശിക്ഷ ഉപകരിക്കുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ.

വാഹനാഭ്യാസം നടത്തിയ മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഒപ്പം വാഹനങ്ങൾ കണ്ടുകെട്ടാനും കോടതി വിധിച്ചു. റോഡ് കഴുകുന്നതടക്കമുള്ള സാമൂഹിക സേവനമാണ് നിയമലംഘകർക്ക് അബൂദബി ജുഡീഷ്യൽ വകുപ്പ് വിധിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രികരുടെ ജീവൻ അപകടത്തിലാക്കും​വിധം അശ്രദ്ധമായാണ് മൂവരും വാഹനങ്ങളോടിച്ചിരുന്നതെന്ന് അൽ​ഐൻ ട്രാഫിക് കുറ്റകൃത്യ കോടതി കണ്ടെത്തി.

Advertising
Advertising

വലിയ ശബ്ദത്തിലും പൊതു​മുതൽ നശിപ്പിക്കുന്ന രീതിയിലും നമ്പർ​പ്ലേറ്റ് ഇല്ലാതെയുമായിരുന്നു മൂവരും കാറുകളോടിച്ചിരുന്നത്. യുവാക്കളുടെ വാഹനാഭ്യാസ വീഡിയോ സമൂഹ​മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ യുവാക്കളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമ​നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News