കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി

ദുബൈ റസിഡന്റ് വിസയുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം.

Update: 2021-08-09 10:44 GMT

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കും. ദുബൈ റസിഡന്റ് വിസയുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം. വിമാനകമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

അതേസമയം വാക്‌സിനേഷന്‍ ഇല്ലാതെയും യു.എ.ഇയിലേക്ക് മടങ്ങാമെന്ന് വിസ്താര എയര്‍ലൈന്‍സ് അറിയിച്ചു. 48 മണിക്കൂര്‍ മുമ്പ് സര്‍ക്കാര്‍ അംഗീകൃത ലാബില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News