ദുബൈ നഗരത്തിൽ രണ്ട് പുതിയ ജലപാതകളിൽ കൂടി മറൈൻ സർവീസ് ആരംഭിക്കാൻ RTA

ടൂറിസ്റ്റ് കേന്ദ്രങ്ങളെയും താമസയിടങ്ങളെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ

Update: 2022-03-09 13:56 GMT

ദുബൈ നഗരത്തിൽ RTA രണ്ട് ജലപാതകളിൽ കൂടി മറൈൻ സർവീസ് ആരംഭിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളെയും താമസയിടങ്ങളെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ നടത്തുക.

ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ വാട്ടർ ഐലന്റിനെയും ദുബൈ മറീനയെയും ഷട്ടിൽ സർവീസ് വഴി ബന്ധിപ്പിക്കുന്നതാണ് ഒരു ജലപാത. താമസ മേഖലയായ ദുബൈ ക്രീക്ക് മറീന അഥവാ ക്രീക്ക് ഹാർബറിൽ നിന്ന് ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്കാണ് മറ്റൊരു സർവീസ്.

ആഴ്ചയിൽ എല്ലാദിവസവും പുതിയ ജലപാതകളിൽ മറൈൻ സർവീസുണ്ടാകുമെന്ന് ആർ.ടി.എ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News