സുരക്ഷാ ഭീഷണി, അബുദബിയിൽ വാഹനങ്ങൾ അശ്രദ്ധമായി ഓടിച്ചാൽ 50,000 ദിർഹം വരെ പിഴ
ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും നിയന്ത്രണം
Update: 2025-11-02 12:35 GMT
അബുദബി: പൊതുഇടങ്ങളിൽ കൗമാരക്കാർ വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നത് സുരക്ഷാഭീഷണി ഉയർത്തുന്നതിനെ തുടർന്ന് 50,000 ദിർഹം വരെ പിഴ ഈടാക്കാൻ അബുദബി പൊലീസ്. നടപ്പാതകളും കളിസ്ഥലങ്ങളും ഉൾപ്പെടെയുള്ള പൊതുഇടങ്ങളിൽ കൗമാരക്കാർ വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നതു മൂലം സുരക്ഷാഭീഷണികൾ ഉണ്ടാവുന്നത് എടുത്തു കാണിച്ച് കമ്മ്യൂണിറ്റി മാനേജ്മെന്റ് ഔദ്യോഗിക നോട്ടീസ് പുറത്തിറക്കി. നോട്ടീസിൽ പറയുന്നത് പ്രകാരം വാഹനം കണ്ടുകെട്ടുക, 50,000 ദിർഹം വരെ പിഴ, പ്രായപൂർത്തിയാകാത്തവരെ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ അനുവദിച്ചതിന് ഉടമകൾക്കെതിരെയോ രക്ഷാകർത്താക്കൾക്കെതിരെയോ നിയമനടപടി എന്നിവ ഉണ്ടാകുമെന്നാണ് അബുദബി പൊലീസ് പറയുന്നത്.