ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം
വിപണിയിൽ വിവിധ ഭാഷകളിലുള്ള ദശലക്ഷക്കണക്കിന് പുസ്തകങ്ങൾ
Update: 2025-11-05 10:06 GMT
ഷാർജ: 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം. മേളയിൽ വിവിധ ഭാഷകളിലുള്ള ദശലക്ഷക്കണക്കിന് പുസ്തകങ്ങൾ ലഭ്യമാകും. 1200 ലധികം ഇവന്റുകളാണ് പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ഇവന്റുകളിൽ 66 രാജ്യങ്ങളിൽ നിന്നുള്ള 250 എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളും പങ്കെടുക്കും. 2,350- ലധികം പ്രസാധകരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. 1,224 അറബ് പ്രസാധകരും 1,126 അന്താരാഷ്ട്ര പ്രസാധകരുമാണ് മേളയിലെത്തുക. വിവർത്തനം, ക്രിയേറ്റീവ് റൈറ്റിങ്, തിരക്കഥാരചന, പ്രസാധനം എന്നീ മേഖലകളിൽ 750 വർക്ക്‌ഷോപ്പുകൾ പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.