ദുബൈ ഹാര്‍ബറില്‍ അപൂര്‍വ സന്ദര്‍ശകനായി തിമിംഗലം; ദൃശ്യങ്ങള്‍ പങ്കുവച്ച് രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍

കഴിഞ്ഞ ഒക്ടോബറിലും ഡിസംബറിലും അബുദാബിയില്‍ തിമിംഗലത്തെ കണ്ടതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു

Update: 2022-01-10 12:00 GMT

ദുബൈ ഹാര്‍ബറിലെ ഓളങ്ങള്‍ കീറിമുറിച്ച് ഇന്നലെ ഒരപൂര്‍വ വിരുന്നുകാരനെത്തിയതോടെ, അതിന്റെ അലയൊലി അടങ്ങാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകല്‍. ഒരു തിമിംഗലമാണ് ഇന്നലെ ദുബൈ പോര്‍ട്ടിലെ ജലാശയത്തിനു മുകളില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കാനായി വിരുന്നെത്തിയത്.



 

അത്യപൂര്‍വ കാഴ്ച നേരിട്ട് കാണാനാവാത്തവര്‍ക്ക് വേണ്ടി ദുബൈ രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ തന്നെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ച്ചതോടെ കമന്റുകളും ഷെയറുകളുമായി യുഎഇ നിവാസികളും അത്യപൂര്‍വ കാഴ്ച ആഘോഷമാക്കി. ഷെയ്ഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് 'അപൂര്‍വ സന്ദര്‍ശകന്റെ' ഫോട്ടോയും വീഡിയോയും പങ്കുവയ്ച്ചത്. https://www.instagram.com/stories/faz3/2747457962657609727/?hl=en

Advertising
Advertising

മൃഗങ്ങളോടുള്ള സ്‌നേഹത്തിലും പരിചരണത്തിലും അവയെക്കുറിച്ചുള്ള അറിവുകൊണ്ടും പേരുകേട്ട ഷെയ്ഖ് ഹംദാനും തന്റെ സന്തോഷം മറച്ചുവച്ചില്ല. ബാലനോപ്‌ടെറ്റര്‍ എഡിനി എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ബ്രൈഡ്‌സ് ഇനത്തില്‍പെട്ട തിമിംഗലമാണ് ഇന്നലെ ഹാര്‍ബറിലെത്തിയതെന്ന് ഹംദാന്‍ അറിയിച്ചു.

'അത്യപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന മനോഹര ജീവി' എന്നാണ് ഹംദാന്‍ തിമിംഗലത്തിന്റെ സാനിധ്യത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത്. അപൂര്‍വ്വമായി മാത്രമാണ് തിമിംഗലങ്ങളെ യുഎഇയില്‍ കണ്ടുവരുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഡിസംബറിലും അബുദാബിയില്‍ തിമിംഗലത്തെ കണ്ടതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

തിമിംഗലങ്ങളുടെ സാന്നിധ്യം രാജ്യത്തെ ജലാശയങ്ങളുടെ ഗുണനിലവാരത്തേയും ആരോഗ്യസ്ഥിതിയെയുമാണ് എടുത്ത് കാണിക്കുന്നതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി) അന്ന് അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News