ദുബൈയുടെ സുരക്ഷിത നഗരം പദ്ധതിക്ക് പിന്തുണ; യൂണിവ്യൂ കാമറകൾ സജ്ജം
നഗരസുരക്ഷക്ക് ആവശ്യമായ കുറ്റമറ്റ ക്യാമറകൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് യുണിവ്യു കമ്പനി സാരഥികൾ അറിയിച്ചു
ദുബൈയുടെ സുരക്ഷിത നഗര പദ്ധതിക്ക് പിന്തുണയുമായി യൂണിവ്യൂ കമ്പനി അധികൃതർ. നിർബന്ധിത സി.സി.ടിവി എന്ന ആശയത്തെ പിന്തുണക്കുന്നതിനായി വിവിധ ശ്രേണിയിലുള്ള ഐ.പി ക്യാമറകൾ കമ്പനി പുറത്തിറക്കി. ജുമൈറയിലെ ജെ.എൽ.ടിയിൽ വിപുലമായ ഓഫീസും പ്രവർത്തനം ആരംഭിച്ചു.
നഗരസുരക്ഷക്ക് ആവശ്യമായ കുറ്റമറ്റ ക്യാമറകൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് യുണിവ്യു കമ്പനി സാരഥികൾ അറിയിച്ചു. ചൈനയിലെ സി.സി ടി.വി വ്യവസായത്തിലെ മൂന്ന് മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ് യൂണിവ്യൂ. എണ്ണമറ്റ കേന്ദ്രങ്ങൾക്കും മറ്റും സുരക്ഷയൊരുക്കുന്ന സ്ഥാപനം കൂടിയാണിത്. ഔട്ട്ഡോർ ക്യാമറ ഉൽപ്പന്നങ്ങൾ ഏറ്റവും ഉയർന്ന ചൂടിലും പ്രവർത്തനക്ഷമമമാണെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു.
വാർത്ത സമ്മേളനത്തിൽ മിഡിലീസ്റ്റ് ഡയറക്ടർ ലിയോ ലു, ടെക്നിക്കൽ ഡയറക്ടർ ജാക്സൺ ഷെൻ, യു.എ. ഇ കൺട്രി മാനേജർ ജാസൺ സെങ്, സെയിൽസ് മാനേജർ ഷിബിൻ തെക്കയിൽ കണ്ണമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.