യു.എ.ഇയില്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശി സ്വദേശി മരിച്ചു, മൂന്ന് മലയാളികൾക്ക് പരിക്ക്
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ് ലാന്‍ഡ് ഓട്ടോഗാരേജിൽ ഇന്നലെയാണ് അപകടം
Update: 2023-05-12 18:38 GMT
ദുബൈ: യു.എ.ഇയിലെ ഉമ്മുൽഖുവൈനിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ടാങ്കർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്കുകൾ ഗുരുതരമാണ്.
എറണാകുളം സ്വദേശി ഇബ്രാഹിം, കോഴിക്കോട് സ്വദേശി സുരേഷ് എന്നിവരാണ് ഉമ്മുൽഖുവൈനിലെ ഖലീഫ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മരിച്ച നൂർ ആലം ബംഗ്ലാദേശ് സ്വദേശിയാണ്. നിസാര പരിക്കേറ്റ മോഹൻലാൽ എന്ന ജീവനക്കാരനെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ് ലാന്‍ഡ് ഓട്ടോഗാരേജിൽ ഇന്നലെയാണ് അപകടം.