ഏഴാമത് അന്താരാഷ്ട്ര ഈന്തപ്പന സമ്മേളനം മാര്‍ച്ചില്‍ അബുദാബിയില്‍ നടക്കും

42 രാജ്യങ്ങളില്‍ നിന്നായി 475 അന്താരാഷ്ട്ര ഗവേഷകരും വിദഗ്ധരും സമ്മേളനത്തിന്റെ ഭാഗമാകും

Update: 2022-02-07 15:35 GMT

അബുദാബി: ഏഴാമത് അന്താരാഷ്ട്ര ഈന്തപ്പന സമ്മേളനം വരുന്ന മാര്‍ച്ച് 14 മുതല്‍ 16 വരെ അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ വച്ച് നടക്കും. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് 42 രാജ്യങ്ങളില്‍ നിന്നുള്ള 475 അന്താരാഷ്ട്ര ഗവേഷകരും വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനം നടക്കുക.

ഈന്തപ്പന മേഖലയേയും കാര്‍ഷിക നവീകരണത്തേയും ലക്ഷ്യം വച്ചുള്ള ഖലീഫ ഇന്റര്‍നാഷണല്‍ അവാര്‍ഡിന്റെ സ്ഥാപകന്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫയാണെന്ന് മന്ത്രിയും അവാര്‍ഡ് ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് നഹ്യാന്‍ അറിയിച്ചു. സമ്മേളനം സംഘടിപ്പിക്കുന്നതിന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ നല്‍കുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

Advertising
Advertising

പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി, അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ഓഫ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ), കൂടാതെ 25 പ്രാദേശിക-അന്തര്‍ദേശീയ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെയെല്ലാം സഹകരണത്തോടെയാണ് ഏഴാമത് അന്താരാഷ്ട്ര ഈന്തപ്പന സമ്മേളനം സംഘടിപ്പിക്കുന്നത്.

ഈത്തപ്പഴ കൃഷി, വ്യാപാരം എന്നിവയുടെ വിവിധ വശങ്ങളെ കേന്ദ്രീകരിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും പഠനങ്ങളും കൊണ്ട് ഈ വര്‍ഷത്തെ സമ്മേളനം സമ്പന്നമായിരിക്കും. 140 ഗവേഷണ പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News