സൗദിയില്‍ വാഹന ഇറക്കുമതി കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

സൗദി വാണിജ്യ മന്ത്രാലയമാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. മന്ത്രാലയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് നടപടി

Update: 2023-05-09 18:12 GMT
Advertising

റിയാദ്: ഇരുപതോളം വാഹന ഇറക്കുമതി കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് സൗദി വാണിജ്യ മന്ത്രാലയം. മന്ത്രാലയം നിര്‍ദേശിച്ച വാഹന ഇറക്കുമതി വിതരണ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മൂന്ന് മാസം മുമ്പ് പദ്ധതി രേഖകള്‍ സമർപ്പിക്കണമെന്നാണ് ചട്ടം.

രാജ്യത്തേക്ക് വാഹന ഇറക്കുമതി ചെയ്യുന്ന ഇരുപത്തിയൊന്ന് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിര്‍ദ്ദേശിച്ച വിവരങ്ങള്‍ മുന്‍കൂട്ടി സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് നടപടി. സൗദി സെന്റര്‍ ഫോര്‍ എനര്‍ജി എഫിഷ്യന്‍സിയുടെ അംഗീകാരം. വാഹന ഇറക്കുമതി വിതരണത്തിനായി സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ തുടങ്ങിയ സമര്‍പ്പിക്കാത്ത കമ്പനികളെയാണ് വിലക്കിലേര്‍പ്പെടുത്തിയത്.

മൂന്ന് മാസം മുമ്പ് പദ്ധതി രേഖകള്‍ സമര്‍പ്പിച്ച് അനുമതി തേടണമെന്നാണ് ചട്ടം. ഇത് സമര്‍പ്പിക്കുന്നത് വരെ നിരോധനം നീക്കില്ലെന്ന് വാണിജ്യ മന്ത്രാലയം സൗദി ചേംബേഴ്‌സിനെ അറിയിച്ചു. ലൈറ്റ് മോട്ടോര്‍ വെഹിക്കില്‍ ഇനത്തില്‍ പെടുന്നവക്കാണ് നിബന്ധന ബാധകമായിട്ടുള്ളത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ച് കൃത്യ സമയത്ത് വാഹനം ലഭ്യമാക്കാതെ വരികയും, തുടര്‍ന്നുണ്ടാകുന്ന നിയമനടപടികള്‍ക്ക് മന്ത്രാലയം ഉത്തരവാദിയായിരിക്കില്ലെന്നും കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കി.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News