ദുബൈയിൽ കാഷ് കൗണ്ടറില്ലാത്ത ആദ്യത്തെ കട തുറന്നു

യു.എ.ഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാജിദ് അൽഫുത്തൈമാണ് വേറിട്ട സൗകര്യമുള്ള സ്ഥാപനത്തിന് തുടക്കമിട്ടത്

Update: 2021-09-06 19:14 GMT
Editor : ijas

ദുബൈയിൽ കാഷ് കൗണ്ടറില്ലാത്ത ആദ്യത്തെ കടതുറന്നു. ഇവിടെ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ കൗണ്ടറോ ജീവനക്കാരോ ഉണ്ടാവില്ല. ഇടപാട് മുഴുവൻ നിർമിത ബുദ്ധി വഴി ഫോണിലൂടെയാണ്. യു.എ.ഇ നിർമിത ബുദ്ധി വകുപ്പ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമയാണ് ഗൾഫ് മേഖലയിലെ ആദ്യ കാഷ് കൗണ്ടർ രഹിത വിൽപന കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

Full View

ദുബൈ മാൾ ഓഫ് എമിറേറ്റ്സിലാണ് ഈ കട. ഇവിടെ എത്തുന്നവർക്ക് വേണ്ട സാധനങ്ങൾ വാങ്ങി ഫോണിലൂടെ പണമടച്ച് മടങ്ങാം. പ്രത്യേക കാഷ് കൗണ്ടറില്ല, പണം വാങ്ങാൻ ജീവനക്കാരുമില്ല, മുഴുവൻ നടപടികളും നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് പൂർത്തിയാക്കുന്നത്. യു.എ.ഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാജിദ് അൽഫുത്തൈമാണ് വേറിട്ട സൗകര്യമുള്ള സ്ഥാപനത്തിന് തുടക്കമിട്ടത്. അന്താരാഷ്ട്ര ചില്ലറ വിൽപന സ്ഥാപനമായ കാർഫോറിന്‍റെ സിറ്റി പ്ലസ് എന്ന പേരിലാണ് ഈ കട. മാൾ ഓഫ് എമിറേറ്റിസിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് കടന്നുപോകുന്ന സ്ഥലത്താണ് കാഷ് കൗണ്ടറില്ലാത്ത ഈ കട. നാലാം വ്യവസായ വിപ്ലവത്തിലേക്കുള്ള ചുവടുവെപ്പാണ് ഇത്തരം സ്ഥാപനങ്ങളെന്നാണ് സംരംഭകർ അവകാശപ്പെടുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News