അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024ല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും

Update: 2022-05-27 13:52 GMT
Advertising

ഇന്ത്യയിലെ പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ മുസ്ലിം പള്ളികളുടേയും സ്ഥാപനങ്ങളുടേയും മേലുള്ള ഹിന്ദുത്വ തീവ്ര സംഘടനകളുടെ അവകാശ വാദങ്ങള്‍ തുടരുന്നതിനിടെ, പ്രമുഖ മുസ്ലിം രാജ്യമായ യുഎഇയില്‍ ഹിന്ദു വിശ്വാസികള്‍ക്കായി ക്ഷേത്രം തുറന്നുകൊടുത്ത് മാതൃകയാവുകയാണ് ഭരണാധികാരികള്‍.

യുഎഇ തലസ്ഥാനമായ അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രമാണ് 2024 ഫെബ്രുവരിയില്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുക. ക്ഷേത്രത്തിന്റെ രണ്ടാംനിലയുടെ കല്ലിടല്‍ ചടങ്ങിനിടെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. മഹാപാഡ് പൂജന്‍ വിധി എന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇയില്‍ പൂര്‍ണമായും കല്ലുകള്‍ അടുക്കിവെച്ച് നിര്‍മിക്കുന്ന ആദ്യ ക്ഷേത്രം കൂടിയാണ് അബൂദബിയിലേത്. ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പൂജ്യ ബ്രഹ്മവൃഷി സ്വാമി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലേയും മിക്ക മതങ്ങളിലേയും അംഗങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന രാജ്യം കൂടിയാണ് യുഎഇ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News