കാൽനടക്കാരനെ ഇടിച്ചുവീഴ്ത്തി; രാജ്യം വിടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ദുബൈ പൊലീസാണ് പ്രതിയെ പിടികൂടിയത്

Update: 2023-08-23 07:17 GMT

കാൽനടക്കാരനെ റോഡിൽ ഇടിച്ചിട്ട് രാജ്യം വിടാൻ ശ്രമിച്ച വാൻ ഡ്രൈവർ ദുബൈ പൊലീസിന്റെ പിടിയിലായി. ഏഷ്യൻ രാജ്യത്ത് നിന്നുള്ള 24 വയസുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി പത്തിന് അൽഖൂസിലാണ് ഇയാൾ ഓടിച്ചിരുന്ന വാഹനം റോഡ് മുറിച്ചുകടക്കുന്ന ഒരാളെ ഇടിച്ചിട്ടത്. വാഹനം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.

അന്വേഷണം ആരംഭിച്ച പൊലീസ് ഇയാളുടെ വാൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കേസിൽ കൂടുങ്ങാതിരിക്കാൻ രാജ്യം വിടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലാവുന്നത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News